നിലമ്പൂർ: എസ്.എഫ്.ഐയുടെ നാൽപ്പത്തിയാറാം മലപ്പുറം ജില്ലാ സമ്മേളനത്തിന് മമ്പാടിൽ തുടക്കമായി. ഐ.കെ ഹാളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു നിർവഹിച്ചു. എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം ഹരികൃഷ്ണപാൽ രക്തസാക്ഷി പ്രമേയവും തേജസ് കെ. ജയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബി. മുഹമ്മദ് റസാഖ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ. സച്ചിൻദേവ് എം.എൽ.എ, വി.കെ വിനീഷ്, അഡ്വ: രഹന, സബീന എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് സമൂഹത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തികളേയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരേയും ആദരിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |