ബെംഗളൂരു: പരിക്കിൽ നിന്ന് മോചിതനായ അക്ഷർ പട്ടേലിനെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. അക്ഷർ തിരിച്ചെത്തിയപ്പോൾ കൈക്കുഴ സ്പിന്നർ കുൽദീപ് യാദവിന് സ്ഥാനം നഷ്ടമായി. അക്ഷർ പരിക്കിൽ നിന്ന് മോചിതനാകാൻ സമയമെടുത്തതിനാൽ ബാക്ക് അപ്പായാണ് കുൽദീപിനെ ടീമിലെടുത്തതെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തിമാക്കി. അതിനാലാണ് അക്ഷർ തിരിച്ചെത്തിയപ്പോൾ കുൽദീപിനെ റിലീസ് ചെയ്തത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |