കൊച്ചി: കടലിലെ ചെറിയ കാലാവസ്ഥ വ്യതിയാനം പോലും കരയിലെ ആവാസവ്യവസ്ഥകളെയും മത്സ്യത്തൊഴിലാളികളുടെ വരുമാന സ്രോതസുകളെയും ബാധിക്കുമെന്നതിനാൽ സമുദ്ര കാലാവസ്ഥയെ കുറിച്ചുള്ള പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ.കെ.റിജിജോൺ പറഞ്ഞു. ഉപഗ്രഹ സാങ്കേതിക വിദ്യയായ റിമോട്ട് സെൻസിംഗും ജോഗ്രഫിക്കൽ ഇൻഫോമേഷൻ സംവിധാനവും എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ,ഡോ.എസ്. സരേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |