തിരുവനന്തപുരം:ജനുവരി മുതൽ കുടിശ്ശികയായ മൂന്ന് ശതമാനം ക്ഷാമബത്തയും മരവിപ്പിച്ച 18 മാസത്തെ ക്ഷാമാശ്വാസവും ഉടൻ പ്രഖ്യാപിക്കണമെന്ന് നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സ്പെഷ്യൽ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന സെക്രട്ടറി പുല്ലമ്പാറ പൂക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന പെൻഷൻകരെ മുൻ ഹെഡ്പോസ്റ്റ് മാസ്റ്റർ പി.വി തങ്കപ്പൻ നായർ ആദരിച്ചു.എസ്.ശിവൻകുട്ടി, എസ് ശാന്തമ്മ, എസ്.സുരേഷ് കുമാർ,ആർ.ശ്രീലത, ആർ അശോകൻ,രത്നാകരൻ,കെ.രവീന്ദ്രൻ,സി.ഗോപാലകൃഷ്ണൻ നായർ,കെ.പി കമലാകരൻ, എസ്.ബാലചന്ദ്രൻ നായർ
എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |