പാലക്കാട്: സ്ത്രീകൾ സാമ്പത്തിക സാക്ഷരതയും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി പറഞ്ഞു. തൊഴിൽ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം ഏറെ മുന്നിട്ട് നിൽക്കുമ്പോഴും എത്ര സ്ത്രീകൾ അവരുടെ ശമ്പളം സ്വയം ചെലവഴിക്കുന്നുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട്. ശമ്പളം വീട്ടിലെ പുരുഷൻമാരെ ഏൽപ്പിക്കുന്ന സ്ത്രീകൾ നിരവധിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സ്ത്രീകൾ സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി കൂട്ടിചേർത്തു. വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ജില്ലാ വനിത - ശിശുവികസന ഓഫീസർ എസ്.ശുഭ അദ്ധ്യക്ഷയായി. സാമ്പത്തിക സ്വാതന്ത്ര്യം, സാമ്പത്തിക സ്വാശ്രയം, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ അഡ്വ. കെ.വിജയ, ഫിനാൻഷ്യൽ ഓഫീസർ വി.ആർ.സതീശൻ എന്നിവർ ക്ലാസെടുത്തു. വനിതാദിന സന്ദേശം 'നല്ലൊരു നാളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്ന്' എന്ന ആശയത്തിൽധോണി ലീഡ് കോളേജ് വിദ്യാർത്ഥികൾ സിവിൽ സ്റ്റേഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ചിത്രപ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |