മുക്കം: വനിതാ ദിനം ആഘോഷമാക്കാൻ സൈക്കിൾ സവാരിയുമായി വിദ്യാർത്ഥിനികളും അമ്മമാരും. "സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗസമത്വം" എന്ന സന്ദേശവുമുയർത്തിയാണ് മണാശ്ശേരി ഗവ.യു.പി. സ്കൂളിലെ കുട്ടികളും അമ്മമാരും സൈക്കിൾ സവാരി നടത്തിയത്. സ്കൂളിൽ നിന്ന് ആരംഭിച്ച സവാരി മുക്കത്ത് സമാപിച്ചു. മുക്കം നഗരസഭ കൗൺസിലർ എം.വി.രജനി ഫ്ലാഗ് ഓഫ് ചെയ്തു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുക്കം പൊലീസ് സ്റ്റേഷനും കുട്ടികൾ സന്ദർശച്ചു. മുക്കം ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിനി, മിനി, കെ.ടി.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിലെത്തിയ കുട്ടികളെ ഡയറക്ടർ കാഞ്ചനമാല സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |