കോട്ടയം: തിയേറ്ററിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. കൊട്ടാരക്കര വെളിനല്ലൂർ അൽഫിയാ മൻസിലിൽ അൽത്താഫ് (22) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. അഭിലാഷ് തീയറ്ററിൽ സിനിമ കാണാൻ വന്ന മാത്യു എന്ന ആളുടെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. സിനിമ കഴിഞ്ഞ് ഇറങ്ങിയ മാത്യു ബൈക്ക് എടുക്കാൻ എത്തിയപ്പോൾ ബൈക്ക് കാണാതായ വിവരം അറിയുന്നത്. തുടന്ന് മാത്യു വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കൺട്രോൾ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെയും ബൈക്കിന്റെയും ദൃശ്യങ്ങൾ എടുത്ത് എല്ലാ സ്റ്റേഷനിലേക്കും സന്ദേശം അയച്ചു. തുടർന്ന്, കൊല്ലം കൊട്ടിയം പൊലീസ് മോഷ്ടാവിനെ പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |