വള്ളികുന്നം: സ്കൂൾ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ക്ലാസ് ടീച്ചറും രക്ഷിതാക്കളും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അദ്ധ്യാപികമാർക്ക് അശ്ലീല വീഡിയോ അയച്ചതിന് ശ്രീകുമാറിനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |