മലപ്പുറം: എസ്.എൻ.ഡി.പി കോഡൂർ ശാഖയുടെ വാർഷിക പൊതുയോഗം മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ബാലൻ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ കൗൺസിലർ പ്രദീപ് സി, കെ. മോഹനൻ, പി. സുനിൽ, ചന്ദ്രൻ എ.പി, ദിവ്യ, സാവിത്രി, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.കെ ഹരിദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. വേലുക്കുട്ടി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |