SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

എ.ഐ.വൈ.എഫ് ഉപവാസ സമരം

aiyf
എ.ഐ.വൈ.എഫ് താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടത്താണി അങ്ങാടിയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം

താനൂർ: വട്ടത്താണിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമിക്കുക, വലിയപാടം മുതൽ കമ്പനിപ്പടി വരെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയുന്ന റെയിൽവേയുടെ സുരക്ഷാ മതിൽ നിർമ്മാണം ശാസ്ത്രീയമാക്കുക, ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഇടനാഴികൾ സ്ഥാപിച്ച് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടത്താണി അങ്ങാടിയിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം രജനി മനോജ്, ജില്ലാ കമ്മിറ്റി അംഗം ടി. ആഷിഖ്, മണ്ഡലം പ്രസിഡന്റ് ഷംവിൽ സൈദ്, സെക്രട്ടറി വി.എസ് രാഹുൽ, വൈസ് പ്രസിഡന്റ് സൗഭാഗ്യൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുൽ വാഹിദ് ടി.കെ, റമീസ് തങ്ങൾ, അജിത് കെ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.പി നിസാർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.പി സുബ്രഹ്മണ്യൻ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാലിഹ് തങ്ങൾ, എൽ.ഡി.എഫ് താനൂർ മണ്ഡലം കൺവീനർ ഒ. സുരേഷ് ബാബു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.എസ് സഹദേവൻ, രാജീവ് കെ, ടി. ആഷിഖ്, ദേവദാസ് തറാൽ തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം എ.ഐ.വൈ.എഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ: കെ.കെ സമദ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. പ്രശ്ന പരിഹാരം ഉണ്ടാകുന്നതുവരെ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.