SignIn
Kerala Kaumudi Online
Friday, 29 March 2024 2.49 AM IST

സഹകരണ അംഗ സമാശ്വാസനിധി; 4.51 കോടി വിതരണം ചെയ്തു

rada

  • വിതരണോദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു

തൃശൂർ: സഹകരണ വകുപ്പ് അംഗ സമാശ്വാസനിധിയിൽ നിന്നുള്ള ധനസഹായ വിതരണോദ്ഘാടനം ദേവസ്വം,പട്ടിക ജാതിപട്ടിക വർഗ്ഗപിന്നാക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ ജോയ് ഫ്രാൻസിസ്, ജോസ് ചിറ്റിലപ്പിള്ളി, കേരള ബാങ്ക് റീജ്യണൽ ജനറൽ മാനേജർ ജോളി ജോൺ, പി.എ.സി.എസ് അസോസിയേഷൻ സെക്രട്ടറി കെ.മുരളീധരൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.സുരേഷ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം.ശബരീദാസൻ തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ മാരക രോഗ ബാധിതരായവർ, കിടപ്പ് രോഗികൾ എന്നിവർക്കായി സർക്കാർ നടപ്പാക്കുന്ന സമാശ്വാസ നിധിയിൽ നിന്നും ജില്ലയിൽ 110 സഹകരണ സംഘങ്ങളിലെ 2222 പേർക്ക് 4.51 കോടിയാണ് വിതരണം ചെയ്തത്. കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായ പഴയന്നൂർ ഫ്‌ളാറ്റ് സമുച്ചയത്തിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന ഒരു വീട് നാണിക്ക് അനുവദിച്ചതിന്റെ താക്കോൽദാനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CO OP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.