കൊല്ലം: ശ്രീനാരായണഗുരു സ്വാമി തൃപ്പാദം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുധാകർജി തലശേരി സമാഹരിച്ച് തയ്യാറാക്കിയ ശ്രീനാരായണ ഗുരുദേവ കാവ്യതീർത്ഥം കവിതാ സമാഹാരത്തിന്റെ അഞ്ചു വാല്യങ്ങളുടെ പ്രകാശനവും ശ്രീനാരായണ ധർമ്മ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള പുരസ്കാര വിതരണവും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.
കൊല്ലം ഗാന്ധി ഭവനിൽ നടന്ന സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. തങ്കമ്മ മാതാജി അദ്ധ്യക്ഷയായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തി. അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ചെയർപേഴ്സൺ ഡോ. ബി. സുഗീത, അസോ. പ്രൊഫസർ ഡോ. സി.പി. പ്രിൻസ്, ദേശാഭിമാനി തിരുവനന്തപുരം അസി. എഡിറ്റർ എൻ.എസ്. സജിത്ത്, കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, ഗുരുപ്രസാദം മലയാലപ്പുഴ ടി.ആർ. രജികുമാർ, ശിവഗിരിമഠം പി.ആർ.ഒ. ഇ. സോമനാഥൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗം എ.ബി. അനിൽകുമാർ സ്വാഗതവും ആർ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |