ശബരിമല : പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു. കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും ഇന്നലെ നടന്നു. ഇന്ന് രാവിലെ10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റ്. 17 ന് രാത്രിയാണ് ശരംകുത്തിയിലെ പള്ളിവേട്ട. .18 ന് ഉച്ചയ്ക്ക് പമ്പയിൽ ഭഗവാന്റെ ആറാട്ട് നടക്കും. ഇന്നുമുതൽ 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തർക്ക് അവസരം നൽകും. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |