മ്യൂണിക്ക് : ഇന്ത്യൻ സെൻസേഷൻ പി.വി സിന്ധുവും കെ. ശ്രീകാന്തും ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നു.
ആദ്യ റൗണ്ടിൽ തായ്ലൻഡിന്റെ ബുസാനൻ ഓംഗ്പാമ്രുംഗ്പാനെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം വീഴ്ത്തിയാണ് സിന്ധു രണ്ടാം റൗണ്ടിൽ എത്തിയത്.
21-8, 21-7.തായ്താരത്തിനെതിരെ സിന്ധുവിന്റെ 15-ാമത്തെ വിജയമായിരുന്നു ഇത്.
പുരുഷ സിംഗിൾസിൽ മൂന്ന് ഗെയിം നീണ്ടപോരാട്ടത്തിലാണ് ഫ്രഞ്ച് താരം ബ്രൈസ് ലെവേർഡസിന്റെ വെല്ലുവിളി ശ്രീകാന്ത് അവസാനിപ്പിച്ചത്.
സ്കോർ: 21-10, 13-21, 21-4. ബ്രൈസിനെതിരെ കരിയറിൽ കളിച്ച 4 മത്സരങ്ങളിലും ശ്രീകാന്തിന് ജയിക്കാനായി.
ചൈനയുടെ ലൂ ഗുയാങ് സ്യൂവാണ് രണ്ടാം റൗണ്ടിൽ ശ്രീകാന്തിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |