ബാലരാമപുരം: മുൻ എം.എൽ.എ ജമീലാപ്രകാശത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് പതിനെട്ട് കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാൻ ശ്രമിച്ച ബാലരാമപുരം വണിഗർ തെരുവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കണമെന്ന് ജനതാദൾ(എസ്) ബാലരാമപുരം പഞ്ചായത്ത് പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോട്ടുകാൽക്കോണം മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനസമിതിയംഗം വി.സുധാകരൻ, നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, കെ.ചന്ദ്രശേഖരൻ,അഡ്വ.കെ.മുരളീധരൻ നായർ, കെ.സുബ്ബയ്യൻ, പഞ്ചായത്തംഗം ജെ.വത്സലകുമാരി,കെ.അനീഷ് കുമാർ,ആർ.ബാഹുലേയൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പാറക്കുഴി രവീന്ദ്രൻ,എം.രാജഗോപാൽ (വൈസ് പ്രസിഡന്റുമാർ),ആലുവിള ഷാജി, ആർ.മധുസൂദനൻ (സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |