SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.53 AM IST

പട്ടികജാതിക്കാർക്കുള്ള സർക്കാർ ഭൂമി ഭവനനിർമ്മാണത്തിനും പണയപ്പെടുത്താം

v

തിരുവനന്തപുരം: ഭൂരഹിതരായ പട്ടികജാതിക്കാർക്ക് സർക്കാർ വാങ്ങി നൽകുന്ന ഭൂമി ഇനി ഭവനനിർമ്മാണമടക്കം മറ്റ് ചില ആവശ്യങ്ങൾക്കും പണയപ്പെടുത്താം.

ഭവനനിർമ്മാണം, തനിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ഗുരുതര അസുഖം, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് കൂടി പണയപ്പെടുത്താനനുവദിച്ച് വ്യവസ്ഥകൾ പരിഷ്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തല പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവണം പണയപ്പെടുത്തൽ. അർഹരായ ഗുണഭോക്താക്കൾക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല, ഷെഡ്യൂൾഡ്, സഹകരണ ബാങ്കുകളിലോ പട്ടികജാതി-പട്ടികവർഗ്ഗ വികസ കോർപ്പറേഷനിലോ ആണ് വായ്പക്കായി പണയപ്പെടുത്താനാവുക.

പിന്നാക്ക കമ്മിഷൻ :

കാലാവധി നീട്ടി

പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശശിധരന്റെ സേവന കാലാവധി ഈ മാസം 13 മുതൽ 3 വർഷത്തേക്ക് കൂടി നീട്ടി.

മിൽമയിലെ സ്റ്റാഫ് പാറ്റേൺ പുതുക്കും

ദേശീയ ഗെയിംസ് മെഡൽ

ജേതാവിന് ജോലി

35ാമത് ദേശിയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തിൽ വെങ്കലമെഡൽ നേടിയ കെ.കെ. സുഭാഷിന് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ നിയമനം നൽകും.

കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.

ഗ്യാരന്റി തുക

വർദ്ധിപ്പിക്കും

ദേശിയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗ്യാരന്റി തുക 6 കോടിയിൽ നിന്നും 15കോടിയായി വർദ്ധിപ്പിക്കും

നഷ്ട പരിഹാരം

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെട്ടതുമായ പക്ഷികൾക്കും നശിപ്പിച്ച മുട്ടകൾക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകും.

രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നൽകും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LANDLOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.