കൊല്ലങ്കോട്: ശ്രീ വിദ്യാലയത്തിന്റെ വാർഷികാഘോഷം സ്കൂൾ ഡയറക്ടർ ഡോ. പ്രഭാകർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോർ റൂറൽ ഇംപ്രൂറ്റന്റ് ട്രസ്റ്റി ഡോ. എൻ.ശുദ്ധോദനൻ അദ്ധ്യക്ഷത വഹിച്ചു. ഗായിക ഗ്രീഷ്മ ജ്യോതി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ലത, അദ്ധ്യാപകരായ കെ.ശ്രീദേവി, സി.പ്രിയ, കെ.സൌമ്യ, കെ.ദീപ്തി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനം ഡോ. എൻ.ശുദ്ധോദനൻ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |