SignIn
Kerala Kaumudi Online
Thursday, 25 April 2024 3.54 AM IST

വനിതാദിന സംവാദം കോഴിക്കോട് ജേതാക്കൾ

photo
സംസ്ഥാനതല സംവാദ മത്സരത്തിൽ ജേതാക്കളായ പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളേജ് ടീം

ബാലുശേരി: അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്റ്റേറ്റ് സെന്റർ ലൈബ്രറി ഹാളിൽ നടത്തിയ സംസ്ഥാന സംവാദ മത്സരത്തിൽ കോഴിക്കോട് ജേതാക്കൾ. പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളേജ് ടീമാണ് ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരം ലോ അക്കാദമി കോളേജിനാണ് രണ്ടാം സ്ഥാനം. പറമ്പിൻ മുകളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇന്ദിര തെക്കെവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

വനിതാ-ശിശു വികസന ജില്ലാ ഓഫീസർ യു.അബ്ദുൽ ബാരി, വാർഡ് മെമ്പർ പി.എൻ.അശോകൻ, പ്രിൻസിപ്പൽ പി.വി.ഭവിൻദാസ്, കോളേജ് അഡ്മിനിസ്ട്രേറ്റർ രവി കുട്ടമ്പൂർ, മഹിളാ ശക്തികേന്ദ്ര വിമൻസ് വെൽഫെയർ ഓഫീസർ ജോയ്സ് ജോസഫ് ,പെണ്ണകം പ്രസിഡന്റ് ഗിരിജ പാർവതി, എൻ.പി.നദീഷ് കുമാർ, കെ.ആർ.ഷീജ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.