നിലമ്പൂർ: കനത്ത ചൂടിൽ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു. വരടേംപാടം കൗൺസിലർ പി. ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പൊള്ളലേറ്റത്. വൈകീട്ട് ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കൗൺസിലർ പറഞ്ഞു. വലത് കണ്ണിനോട് ചേർന്ന് പൊള്ളലേറ്റിട്ടുണ്ട്. മേഖലയിൽ മൂന്ന് ദിവസമായി കനത്ത് ചൂടാണ് അനുഭവപ്പെടുന്നത്. ഉച്ചസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |