ഇന്ദ്രജിത് , അനു സിതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ Crime No.59/2019 എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്തും സുരഭി ലക്ഷ്മിയുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ . ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ ഗാർഡിയൻ ഏഞ്ചൽ സിനിമാസുമായി സഹകരിച്ച് ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ്, എയ്ഞ്ചലീന ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. പി.ആർ.ഒ പി.ശിവപ്രസാദ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |