SignIn
Kerala Kaumudi Online
Friday, 29 March 2024 3.37 AM IST

ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിലേക്ക്

hh

ഏജന്റ് സെറ്റിൽ വിജയാഘോഷം


മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്ന് റിപ്പോർട്ട്. ഭീഷ്മ പർവ്വത്തിന് ആദ്യ നാല് ദിവസം കൊണ്ട് 8കോടിക്ക് മുകളിലാണ് ഷെയർ നേടിയത്. മോഹൻലാൽ -പൃഥ്വിരാജ് ചിത്രം ലൂസിഫറിനും ദുൽഖർ സൽമാന്റെ കുറുപ്പിനും ശേഷം മലയാളത്തിൽ ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പർവ്വം. തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ചിത്രം കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും ഏറ്റെടുത്തു. ഓസ്‌ട്രേലിയ–ന്യൂസിലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പിറൈറ്റ് തുക കരസ്ഥമാക്കി എന്നാണ് വിവരം. ഭീഷ്മപർവ്വത്തിന്റെ വിജയം തന്റെ തെലുങ്ക് ചിത്രമായ ഏജന്റിന്റെ സെറ്രിൽ അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ആഘോഷിച്ചു. ഏജന്റിന്റെ നിർമ്മാതാക്കളായ എ.കെ എന്റർടെയ്ൻമെന്റ്സ് വിജയാഘോഷത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മമ്മൂട്ടി കേക്ക് മുറിച്ച് നായകൻ അഖിൽ അഖിനേനിയ്ക്കും സംവിധായകനും നൽകുന്നതാണ് വീഡിയോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEESHMA, MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.