കോട്ടയം: സർക്കാർ ജീവനക്കാരെ വഞ്ചിച്ച ബഡ്ജറ്റിനെതിരെയും ജീവനക്കാരെ വൈറ്റ് കോളർ ബെഗേഴ്സ് എന്ന് ആക്ഷേപിച്ചതിനെതിരെയും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി രഞ്ചു കെ.മാത്യു, ജില്ലാ സെക്രട്ടറി സോജോ തോമസ്, വി.പി ബോബിൻ, സൻജയ് എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സെലസ്റ്റിൻ സേവ്യർ, പി.സി മാത്യു, കണ്ണൻ ആൻഡ്രൂസ്, ജെ. ജോബിൻസൺ, ജോഷി മാത്യു, ആർ. ബിജു, സജിമോൻ സി. എബ്രഹാം, പി.എൻ ചന്ദ്രബാബു, കെ.സി പ്രദിഷ്കുമാർ, വി.ജി രാജേഷ്, അരവിന്ദാക്ഷൻ, കെ.വി ജോർജ്ജ്, എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |