കറുകച്ചാൽ: മാജിക് ഐറിസ് വാഹനവും (വെള്ളിമൂങ്ങ) കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഐറിസിൽ സഞ്ചരിച്ച മാമ്മൂട് ചിറയിൽ സാബു (47), ഒപ്പമുണ്ടായിരുന്ന ബേബിച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചങ്ങനാശേരി- വാഴൂർ റോഡിൽ ദൈവംപടിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽ നിന്ന് മാമ്മൂട് ഭാഗത്തേക്ക് പോയ ഐറിസ് ചങ്ങനാശേരിയിൽ നിന്ന് കറുകച്ചാൽ ഭാഗത്തേക്ക് വന്ന അമ്പലപ്പുഴ സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ഐറിസിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചുമാറ്റിയെങ്കിലും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയ സാബുവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ബേബിച്ചനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |