SignIn
Kerala Kaumudi Online
Friday, 19 April 2024 5.33 AM IST

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി,​ അനുമതി നൽകി പാർലമെന്ററി സമിതി,​ തീർത്ഥാടക ടൂറിസത്തിന് വളർച്ചയുണ്ടാകുമെന്ന് വിലയിരുത്തൽ

fly

ന്യൂഡല്‍ഹി ∙ ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി. വിമാനത്താവള പദ്ധതി തീർഥാടക ടൂറിസത്തിനു വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെ.എസ്‌.ഐ.ഡി.സിയുമായി ചര്‍ച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകേണ്ടതാണെന്നു ബി.ജെ.പി എം.പി ടി.ജി.വെങ്കിടേഷ് അദ്ധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളിയിലാണ് ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് അനുമതി തേടി കെ.എസ്.ഐ.ഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയായിട്ടില്ല.

ഇത്തവണത്തെ സംസ്ഥാന ബ‌ഡ്ജറ്റില്‍ പദ്ധതിക്ക് വേണ്ടി രണ്ടുകോടി വകയിരുത്തിരുന്നു. സാദ്ധ്യതാ പഠനത്തിനും വിശദപദ്ധതി രേഖയ്ക്കുമാണ് പണം വകയിരുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA, SABARIMALA AIRPORT, CHERUVALLI ESTATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.