ചെങ്ങന്നൂർ: മുളക്കുഴയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മുളക്കുഴ പഞ്ചായത്ത് 12-ാം വാർഡിലെ കൊഴുവല്ലൂർ സെന്റ് ജോർജ് പള്ളിയുടെ സ്ഥലത്ത് കല്ലിടാനെത്തിയെ പൊലീസ്, ഉദ്യോഗസ്ഥ സംഘത്തെ വിശ്വാസികൾ തടഞ്ഞു. സംഘം എത്തിയപ്പോഴേക്കും വിശ്വാസികൾ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി കൂട്ടമണി മുഴക്കി. തുടർന്ന്കൂടുതൽ വിശ്വാസികളെത്തി. പ്രതിഷേധം ശക്തമായതോടെ സംഘം പിൻവാങ്ങി. ഇന്നലെ 31 കല്ലുകളാണ് മുളക്കുഴ മേഖലയിലിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |