ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ ചെയർമാനായി ടാറ്റാ സൺസ് മേധാവി എൻ.ചന്ദ്രശേഖരനെ നിയമിച്ചു. എയർ ഇന്ത്യയുടെ ചെയർമാനായി ചന്ദ്രശേഖരനെ നേരത്തെ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ ചേർന്ന ബോർഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു. ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ മുൻ സി.എം.ഡി ആലീസ് ഗീവർഗീസ് വൈദ്യനെ എയർലൈൻ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി ഉൾപ്പെടുത്തും.
ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ കൺസൾട്ടൻസി സർവീസസ് എന്നിവയുൾപ്പടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനി ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |