തിരുവനന്തപുരം:അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുപയോഗിക്കുന്ന എക്സ്ട്രാ കോർപോറിയൽ മെമ്പ്രേയിൻ ഓക്സിജനേഷൻ (എക്മോ) സംവിധാനത്തെ കുറിച്ചുള്ള ദേശീയ പരിശീലനക്കളരി കിംസ് ഹെൽത്തിൽ നടത്തി. കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ.സഹദുള്ള ഉദ്ഘാടനം ചെയ്തു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ രക്ഷപ്പെടുത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. അതിനാൽ ഡോക്ടർമാരിലും പൊതുജനങ്ങളിലും ഇതേക്കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും സഹദുള്ള പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു. എക്മോ സംവിധാനം കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.സുരേഷ് കുമാർ,ഡോ.ജുമാന യുസഫ് ഹാജി,ഡോ.ദീപക് വി,ഡോ.ഷാജി.പി,ഡോ.സുഭാഷ്,ഡോ.ഡിപിൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |