വടകര: കണ്ണങ്കുഴി നവഭാവന കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. എൻ.കെ.ധനഞ്ജയന്റെ 'കടത്തനാടൻ നാട്ടുപെരുമ ' പുസ്തകം മാദ്ധ്യമപ്രവർത്തകൻ ടി.രാജൻ, ജയപ്രകാശ് പുതുപ്പണത്തിന് നൽകി പ്രകാശനം ചെയ്തു. ഡോ. ശശികുമാർ പുറമേരി പുസ്തകം പരിചയപ്പെടുത്തി. എൻ.കെ.ധനഞ്ജയൻ, കെ. എം.ഷൈനി, പൗർണമി ശങ്കരൻ,ഷിജു.ആർ എന്നിവർ സംസാരിച്ചു. അന്തർ സംസ്ഥാന സർവകലാശാല വോളിബാൾ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാലയുടെ അമൽ അജയ് , ജില്ലാതല ജൂനിയർ വനിതാ വായനാ മത്സര വിജയി ഹർഷദ ടി .എം, സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ വിജയികളായ കൃഷ്ണേന്ദു രമേശ് ,അൻജനാ പ്രദീപൻ എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |