SignIn
Kerala Kaumudi Online
Thursday, 25 April 2024 9.41 AM IST

നിമിഷ പ്രിയക്കായി ഇടപെടൽ തേടി ഹർജി

ന്യൂഡൽഹി: യെമെൻ പൗരനെ കൊല ചെയ്ത കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇടപെൽ തേടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയ്ക്ക് വേണ്ടി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. ഹർജിയിൽ ജസ്റ്റിസ് കാമേശ്വർ റാവു കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

വധശിക്ഷ ഒഴിവാക്കുന്നതിനായി, കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകാനുള്ള ബ്ലഡ് മണി കൈമാറാൻ സംവിധാനമൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിമിഷ പ്രിയ കേസിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീഷ് മോഹൻ കോടതിയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIMISHAPRIYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.