കോട്ടയം: ജില്ലയിൽ 12 മുതൽ 14 വരെ പ്രായക്കാർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കും. കളക്ടർ ഡോ. പി.കെ ജയശ്രീ അദ്ധ്യക്ഷത വഹിക്കും. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിനേഷന് അർഹതയുള്ളത്. വാക്സിൻ സ്വീകരിക്കുന്ന ദിവസം 12 വയസ് പൂർത്തിയായിരിക്കണം. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ വാക്സിൻ നൽകാൻ അനുമതി ലഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |