SignIn
Kerala Kaumudi Online
Thursday, 18 April 2024 8.27 PM IST

എന്റെ പാട്ട് തീരുന്നത് വരെ സഹിച്ചേ പറ്റൂ, വിവാഹകരാറുമായി വധു, വൈറൽ

bride

മുംബയ്: രണ്ട് വ്യക്തികൾ തമ്മിലേർപ്പെടുന്ന എഴുതപ്പെടാത്ത ആജീവനാന്ത കരാറാണ് വിവാഹമെന്നാണ് വിശ്വാസം. പങ്കാളിയുടെ മരണം വരെയാണ് അതിന്റെ വാലിഡിറ്റി.

എന്നാൽ രണ്ടുപേർ തമ്മിൽ സ്റ്റാമ്പ് പേപ്പറിൽ എഴുതി തയാറാക്കി,​ സാക്ഷികൾ സഹിതം ഒപ്പുവച്ച വിവാഹക്കരാറുമായി വേദിയിലെത്തിയ മുംബയ് വധുവാണ് സോഷ്യൽ മീഡിയയിലെ താരം. വിവാഹശേഷം നിർബന്ധമായും ദമ്പതികൾ പാലിച്ചിരിക്കേണ്ട കാര്യങ്ങളാണ് കരാറിലുള്ളത്.

ഭൂമികയെന്ന ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിൽ എഴുതിതയ്യാറാക്കിയ ഒരു കരാർ വധു വായിക്കുന്നതാണ് കാണിക്കുന്നത്.

'കരണും ഹർഷുവും തമ്മിലുള്ള പ്രണയ കരാർ' എന്ന പേപ്പറിൽ വിവാഹശേഷം ഭർത്താവ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റാണുള്ളത്.

കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ചിലകാര്യങ്ങൾ

  • നമ്മുടെ കരോക്കെ രാത്രികളിൽ എന്റെ പാട്ട് എത്ര മോശമായാലും കേട്ടിരിക്കണം
  • SWAT സീരിസിന്റെ ഒരു സ്‌പോയിലറും പുറത്തുവിടില്ലെന്ന് വാഗ്ദാനം ചെയ്യുക
  • 'ഐ ലവ് യു' എന്ന് ദിവസത്തിൽ മൂന്ന് തവണയോ അതിലധികമോ തവണ പറയണം
  • ഭാര്യയില്ലാതെ ഒരിക്കലും ബട്ടർ ബോൺലെസ് ചിക്കൻ കഴിക്കില്ലെന്ന് വാഗ്ദാനം ചെയ്യണം
  • നമ്മൾ തമ്മിലുള്ള വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് വാഗ്ദാനം ചെയ്യണം
  • മരണം വരെ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം

വീഡിയോ ഇതിനകം 23,000ത്തിലധികം ലൈക്കുകൾ നേടി. ഇപ്പോഴാണ് വിവാഹം അക്ഷരാർത്ഥത്തിൽ ഒരു കരാറായി മാറിയതെന്നാണ് കമന്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BRIDE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.