SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 PM IST

യാത്രകൾ ആഘോഷമാക്കി കെ.എസ്.ആർ.ടി.സി

s

ആലപ്പുഴ: മലക്കപ്പാറ, പരുന്തുംപാറ, വണ്ടർലാ തുടങ്ങി കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്ന ടൂർ പാക്കേജുകൾ ഒന്നിനൊന്ന് ഹിറ്റാവുന്നു. രണ്ട് വർഷമായി സഞ്ചാരത്തിന് ഫുൾ സ്റ്റോപ്പിട്ടിരുന്ന കാലം തിരികെ പിടിക്കുകയാണ് യാത്രാപ്രേമികൾ. ആഴ്ചതോറും സംഘടിപ്പിക്കുന്ന ട്രിപ്പുകൾ ഭൂരിഭാഗവും ഫുൾ സീറ്റ് തികഞ്ഞാണ് പോകുന്നത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ളവർ പാക്കേജിന്റെ ഭാഗമാകാൻ എത്തുന്നതായി അധികൃതർ വ്യക്തമാക്കുന്നു. വനിതാദിനത്തിൽ സ്ത്രീ യാത്രക്കാർക്ക് മാത്രമായാണ് മിതമായ നിരക്കിൽ വണ്ടർ ലാ ട്രിപ്പ് നടത്തിയത്. രണ്ട് ബസുകളിലായി 100 സ്ത്രീകൾ ട്രിപ്പിന്റെ ഭാഗമായി. സുരക്ഷിതയാത്ര പോക്കറ്റ് കാലിയാകാതെ ലഭ്യമാകുമെന്നതിനാൽ നിരവധി കുടുംബങ്ങളും യാത്രകളുടെ ഭാഗമാകുന്നുണ്ട്.


ഇനി മലയാറ്റൂർ തീർത്ഥാടനം

മലയാറ്റൂർ തീർത്ഥാടനത്തിന്റെ പ്രധാന ദിവസങ്ങളായ ഏപ്രിൽ 10 മുതൽ 16 വരെ കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് മലയാറ്റൂർ പള്ളിയിലേക്ക് പ്രത്യേക തീർത്ഥാടന സർവീസുകൾ നടത്തും. വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8 മണിക്ക് തിരികെ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പോകുന്ന വഴി അർത്തുങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ ദർശന സൗകര്യവും ലഭിക്കും. 400 രൂപയാണ് ചാർജ്. മുൻകൂട്ടി പണമടച്ച് സീറ്റ് ബുക്ക് ചെയ്യാം. 9895505815, 9447904613, 9656277211, 9400203766.

പിൽഗ്രിം ട്രിപ്പുകൾ

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ - ജനുവരി സമയത്ത് ശിവഗിരി ട്രിപ്പ്, കൂടാതെ തിരുവൈരാണിക്കുളം, ഗുരുവായൂർ ട്രിപ്പുകളും നടത്തിയിരുന്നു.

ഹിറ്റ് ട്രിപ്പുകൾ

മലക്കപ്പാറ, അരിപ്പ , വാഗമൺ, കുടുക്കത്തുപ്പാറ, പരുന്തുംപാറ

ആലപ്പുഴയിൽ നിന്നുള്ള ടൂർ ട്രിപ്പുകൾ

ആകെ ട്രിപ്പുകൾ - 24 യാത്രക്കാർ - 1130 കളക്ഷൻ - 6,35,361 രൂപ

ടൂർ പാക്കേജുകൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഘോഷത്തിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും ലഭിക്കുന്നു

- അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.