SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 PM IST

കയർ കോർപറേഷന് മുന്നിൽ ധർണ

s

ആലപ്പുഴ: കയർ സമരത്തിലൂടെ അവസാനിപ്പിച്ച ഡിപ്പോ സമ്പ്രദായം തിരിച്ചു വന്നത് ഇടതുപക്ഷ സർക്കാരിന് അപമാനമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. പണിമുടക്കിയ കയർ ഫാക്ടറി തൊഴിലാളികൾ കയർ കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ തൊഴിലാളികളുടെ കൂലി പുതുക്കി തീരുമാനിക്കേണ്ടതിന്റെ കാലാവധി രണ്ട് വർഷം പിന്നിട്ടു. കയർ വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ച് സർക്കാർ പ്രത്യേക പഠനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ആർ.പ്രകാശൻ, ബി.നസീർ, കെ.എ.സജീവ്, സജിമോൻ
എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.