SignIn
Kerala Kaumudi Online
Friday, 19 April 2024 4.29 AM IST

വേനലിൽ കനത്തു; പാൽ ഉല്പാദനം കുറയുന്നു

cow

പാലക്കാട് ഡെയറിയിൽ പ്രതിദിന സംഭരണത്തിൽ 14742 ലിറ്റർ കുറവ്

പാലക്കാട്: വേനൽ കടുത്തതോടെ ജില്ലയിലെ പാൽ ഉല്പാദനം കുറയുന്നു. മിൽമ പാലക്കാട് ഡെയറിൽ പ്രതിദിന സംഭരണത്തിൽ 14742 ലിറ്ററിന്റെ കുറവുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫെബ്രുവരിൽ തന്നെ ചൂട് കൂടിയതോടെ 233057 ലിറ്ററായിരുന്നു സംഭരണം. മാർച്ചായതോടെ ഇത് വീണ്ടും കുറഞ്ഞു. നിലവിൽ 218315 ലിറ്റർ പാലാണ് ഡെയറിയിലെ സംഭരണം. സാധാരണ പ്രതിദിനം ശരാശരി 2.60 ലക്ഷം ലിറ്റർ പാലാണ് ഡെയറിയുടെ സംഭരണം. പാലക്കാട്, പട്ടാമ്പി, അട്ടപ്പാടി മേഖലകളിൽ നിന്നുള്ള 330 ക്ഷീരസംഘങ്ങളിൽ നിന്നാണ് ഡെയറിയിൽ പാൽ സംഭരിക്കുന്നത്.

ചൂടും പച്ചപ്പുല്ലിന്റെ കുറവുമാണ് പാൽ ഉല്പാദനം കുറയുന്നതിന് പ്രധാനകാരണം. ഈ സാഹചര്യത്തിൽ കാലിത്തീറ്റയും വൈക്കോലും വിലകൊടുത്ത് വാങ്ങേണ്ടിവരുന്നതിനാൽ ഭൂരിഭാഗം ക്ഷീരകർഷകരും വലിയ പ്രതിസന്ധിയിലാണ്. എന്നാൽ ശാസ്ത്രീയമായ പരിപാലനരീതികളിലൂടെ കടുത്തവേനൽക്കാലത്തും ഒരുപരിധിവരെ പാലുത്പാദനം നിലനിർത്താൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലും പാൽ ഉല്പാദനം കുറയാനാണ് സാധ്യത. പശുക്കളെ വെയിലത്ത് മേയാൻ വിടാതിരിക്കുക.

എസ്.നിരീഷ്, മാനേജർ, പാലക്കാട് ഡെയറി.

സാധാരണ പ്രതിദിനം 1800 ലിറ്റർ പാലാണ് സംഘത്തിലെ സംഭരണം. ഇവയിൽ പത്തുശതമാനം കുറവ് വന്നിട്ടുണ്ട്. പച്ചപ്പുല്ലിന്റെ ക്ഷാമം കാരണം ക്ഷീരകർഷകർ ഏറെ ബുദ്ധിമുട്ടിലാണ്. നിലവിലെ സാഹചര്യത്തിൽ തീറ്റകൂടി കൊടുക്കാതിരുന്നാൽ പാൽ തീരെ ലഭിക്കില്ല.

ദേവദാസ്, ക്ഷീരസംഘം സെക്രട്ടറി, മേനോൻപാറ.

വേണം പ്രത്യേക പരിപാലനം

.തൊഴുത്തിനകത്ത് വെയിലേൽക്കാതെ ശ്രദ്ധിക്കുക.
.തൊഴുത്തിന്റെ നടുവിൽ 12അടിയെങ്കിലും കുറഞ്ഞ ഉയരം വേണം. ഇത് ചൂട് കുറയ്ക്കാനും വായുസഞ്ചാരം വർദ്ധിപ്പിക്കാനും സഹായിക്കും.
.ഓലമേഞ്ഞ മേൽക്കൂരയാണ് നല്ലത്.
.തൊഴുത്തിൽ 24മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.
.മേൽക്കൂര ഷീറ്റോ ഓടോ ആണെങ്കിൽ മുകൾഭാഗം കുമ്മായം പൂശുന്നതും ചാക്ക്, ഓല എന്നിവ ഇടുന്നതും നല്ലതാണ്.
.തൊഴുത്ത് ഇടയ്ക്ക് നനയ്ക്കുക.

.കാലികളെ വെയിലത്ത് മേയാൻ വിടരുത്.

തീറ്റയിൽ ശ്രദ്ധിക്കേണ്ടവ

.കൊഴുപ്പും പ്രോട്ടീനും കൂടുതൽ ലഭിക്കാൻ ഗുണനിലവാരമുള്ള കാലിത്തീറ്റ കൊടുക്കുക.
.ചൂട് കുറഞ്ഞ സമയങ്ങളിൽ (രാവിലെയും വൈകിട്ടും) മാത്രം കാലിത്തീറ്റ നൽകുക.
.കുടിവെള്ളത്തിൽ അല്പം കല്ലുപ്പ് ചേർത്ത് നൽകുക.
.കുടിവെള്ളത്തിലോ ശർക്കരയിലോ 60-70 ഗ്രാം അപ്പക്കാരം നൽകിയാൽ കിതപ്പിനും ദഹനത്തിനും നല്ലതാണ്.
.ലഭ്യമാകുന്നത്ര പച്ചപ്പുല്ല് കൊടുക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, COW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.