തൃശൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സമിതിയുടെ ജില്ല വാഹന ജാഥ ബുധനാഴ്ച 5ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ഓഫീസിന് മുന്നിൽ എം.കെ കണ്ണൻ, സുന്ദരൻ കുന്നത്തുള്ളി തുടങ്ങിയവർ സംബന്ധിക്കും. 16, 17, 18 തീയതികളിൽ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ജാഥയെത്തുമെന്ന് ജാഥാ ക്യാപ്റ്റൻ യു.പി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, ചർച്ചയില്ലാതെ പാർലമെന്റ് പാസാക്കിയ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വാഹനജാഥ സംഘടിപ്പിക്കുന്നത്. ജില്ല വാഹനപ്രചാരണ ജാഥയുടെ ക്യാപ്റ്റൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി ജോസഫും മാനേജർ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ടി.കെ സുധീഷുമാണ്. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് ആന്റണി കുറ്റൂക്കാരൻ വൈസ് ക്യാപ്റ്റനാണ്. 18 ന് ശ്രീനാരായണപുരത്ത് നടക്കുന്ന സമാപന സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് ജെയിംസ് റാഫേൽ, ജോൺസൺ ആവോക്കാരൻ, ഐ.എ റപ്പായി, ഷാഹുൽ ഹമീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |