SignIn
Kerala Kaumudi Online
Friday, 19 April 2024 4.50 AM IST

വയോസേവന പുരസ്‌കാരം: തിരു. ജില്ലാ പഞ്ചായത്തിന്

tvm-jilla-panchayath

തിരുവനന്തപുരം: വയോജനക്ഷേമ രംഗത്തെ ഉൾപ്പെടെ മികച്ച മാതൃകകൾക്കുള്ള കഴിഞ്ഞകൊല്ലത്തെ വയോസേവന പുരസ്‌കാരങ്ങൾ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചു. വയോജന ക്ഷേമ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനം- അരിമ്പൂർ ഗ്രാമപഞ്ചായത്ത് (തൃശൂർ), മികച്ച ബ്ലോക്ക് പഞ്ചായത്ത് - മാനന്തവാടി (വയനാട്), മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം, മികച്ച എൻ.ജി.ഒ/സ്ഥാപനം - ജിഗ്ലാൽ ആശ്വാസ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ട, മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ - ആർ.ഡി.ഒ ഇരിങ്ങാലക്കുട, മികച്ച സർക്കാർ ഓൾഡ് ഏജ് ഹോം - കെയർഹോം പുലയനാർകോട്ട, മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരം - തങ്കമ്മ വി.കെ.(കൊല്ലം), രാജം ഗോപി (എറണാകുളം), കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രകടനം - രാമചന്ദ്രൻ (കണ്ണൂർ), ഡോ. ഉസ്‌താദ് ഹസൻ ഭായ് (കാസർകോട്). കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JILLA PANCHAYATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.