SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.39 AM IST

സമ്പൂർണ ഭരണഘടനാ സാക്ഷരത: സെനറ്റർമാർക്ക് പരിശീലനം തുടങ്ങി

photo

കൊല്ലം: ജില്ലയെ രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി മാറ്റുന്നതിനുള്ള പഞ്ചായത്ത് - നഗരസഭാ തല സെനറ്റർമാർക്കുള്ള പരിശീലനം തുടങ്ങി. മൂന്ന് ദിവസങ്ങളിലായി കൊട്ടാരക്കര കില ഐ.എച്ച്.ആർ.ഡി ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.

1600 പേരാണ് പങ്കെടുക്കുന്നത്. ഇതിൽ അലയമൺ, തെക്കുംഭാഗം, ഓച്ചിറ, തൃക്കരുവ, പെരിനാട്, പനയം, ഈസ്റ്റ് കല്ലട, കുണ്ടറ, കുന്നത്തൂർ, പന്മന, പൂയപ്പള്ളി, തഴവ, ചിതറ, ചടയമംഗലം, നിലമേൽ, അഞ്ചൽ, ചാത്തന്നൂർ, നീണ്ടകര, ആലപ്പാട്, മൈനാഗപ്പള്ളി, കുമ്മിൾ, പട്ടാഴി വടക്കേക്കര, പൂതക്കുളം, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട, ചവറ ഗ്രാമപഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയും സെനറ്റർമാർക്ക് ത്രിദിന പരിശീലനം നൽകി. കൊറ്റംകര, ഇടമുളയ്ക്കൽ, തേവലക്കര, ആദിച്ചനല്ലൂർ, നെടുവത്തൂർ, പട്ടാഴി, മയ്യനാട്, തെന്മല, നെടുമ്പന, എഴുകോൺ ഗ്രാമപഞ്ചായത്തുകളിലുള്ളവർ ഇന്ന് പരിശീലനം പൂർത്തിയാക്കും.

ശേഷിക്കുന്ന പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അടുത്ത ദിവസങ്ങളിൽ പരിശീലനം നൽകും. രണ്ടുദിവസം ഭരണഘടനയിൽ അധിഷ്ഠിതമായ ക്ളാസുകളും മൂന്നാം ദിനത്തിൽ പ്രായോഗിക പരിശീലനവുമാണ് നൽകുന്നത്. ഗ്രന്ഥശാലാ സംഘങ്ങളിൽ നിന്നും മറ്റ് വിവിധ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കും പരിശീലനം നൽകുമെങ്കിലും ഓരോ പഞ്ചായത്ത് വാർഡുകളിലും ക്ളാസുകൾ കൈകാര്യം ചെയ്യേണ്ടതും വിവരശേഖരണം നടത്തേണ്ടതും സെനറ്റർമാരാണ്.

ഇരുപത് കുടുംബങ്ങൾക്കുവീതം ക്ളാസ്

1. ഓരോ വാർഡിലും പത്ത് മുതൽ ഇരുപതുവരെ കുടുംബങ്ങൾ ചേർത്ത് തുല്യതാ ഫോറം രൂപീകരിക്കും

2. വാർഡ് തലത്തിൽ ജനാധിപത്യ ഫോറം, പഞ്ചായത്ത് - നഗരസഭ - കോർപ്പറേഷൻ തലത്തിൽ സ്വാതന്ത്ര്യ ഫോറം, ബ്ളോക്ക് തലത്തിൽ സാഹോദര്യ ഫോറം, ജില്ലാ തലത്തിൽ സെക്യുലർ ഫോറം എന്നിങ്ങനെയാണ് അറിയപ്പെടുക

3. ഏപ്രിൽ 5 മുതൽ ആഗസ്റ്റ് 5 വരെയായി തുല്യതാ ഫോറങ്ങളിലാണ് ക്ളാസ്

4. ഭരണഘടനയെ സംബന്ധിച്ച് അഞ്ച് വിഷയങ്ങളിൽ സെനറ്റർമാർ ക്ളാസെടുക്കും

5. വീടുകളിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ച് ലഘു പുസ്തകം നൽകും

6. വിവരങ്ങൾ സെനറ്റർമാർ വെബ് പോർട്ടറിൽ റിപ്പോർട്ട് ചെയ്യും

പ്രഖ്യാപനം ആഗസ്റ്റ് 14ന്

ജില്ലയിൽ പത്ത് വയസിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനാ സാക്ഷരരാക്കുകയാണ് ദി സിറ്റിസൺ എന്ന പേരിൽ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം. ഏഴ് ലക്ഷം കുടുംബങ്ങൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കി ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ കൊല്ലം ബീച്ചിൽ വച്ച് ജില്ലയെ രാജ്യത്തെ ആദ്യ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.