SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.48 PM IST

കെ റെയിൽ പ്രതിഷേധം; അറസ്റ്റു ചെ‌യ്തവരെ വിട്ടയച്ചു,​ ഉപരോധം അവസാനിപ്പിച്ച് സമരക്കാർ ,​ ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം

kk

കോട്ടയം: മാടപ്പള്ളിയFൽ കെ റെയിൽ പദ്ധതിക്കായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തട‌ഞ്ഞ നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു. അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കല്ലിടലിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയച്ചിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താൽ നടത്തും. കെ റെയിൽ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL, CHANGANASSERRY, HARTAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.