തൃക്കാക്കര: തൃക്കാക്കര നഗരസഭാ പരിധിയിൽ സംരംഭങ്ങൾ നടത്തുന്നവർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സംരംഭകത്വ ക്ലബ്ബ് രൂപീകരിക്കുന്നു. സംരംഭകർക്ക് ആവശ്യമായ വിവിധ പരിപാടികൾ, സെമിനാറുകൾ എന്നിവ നടത്തും. അനുഭവങ്ങൾ പങ്കുവയ്ക്കുക, സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തുക മുതലായ പ്രവർത്തനങ്ങൾ സംരംഭകത്വ ക്ലബ് മുഖേന നടത്തും. 19 ന് രാവിലെ 9.30 ന് തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ ക്ലബ്ബിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയർ പേഴ്സൺ അജിത തങ്കപ്പൻ നിർവ്വഹിക്കും. തുടർന്ന് നടത്തുന്ന സെമിനാറിലും പങ്കെടുക്കാൻ താൽപര്യമുളളവർ 9446418772 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |