ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടക ശിൽപശാല അരങ്ങൊരുക്കം ഇന്നു മുതൽ 21 വരെ അമ്പലപ്പുഴ പി.കെ.സ്മാരക ഗ്രന്ഥശാലയിൽ നടക്കും. വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിബ രാകേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, ജില്ലാ ലൈബ്രറി പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ, സെക്രട്ടറി ടി.തിലകരാജ്, കെ.വി.ഉത്തമൻ, കെ.പി.കൃഷ്ണദാസ്, എൻ.എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. ചലച്ചിത്ര, നാടക പ്രവർത്തകൻ അമൽ രാജ് ക്ലാസെടുക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പ് ഡയറക്ടർ എച്ച്.സുബൈർ, സന്തോഷ് തകഴി, രവി പ്രസാദ്, നൂറനാട് സുകു, മനോജ് ആർ.ചന്ദ്രൻ, അലിയാർ പുന്നപ്ര, പ്രവീൺരാജ് കിളിമാനൂർ, മധു ജി. ചേർത്തല, ബിജു പാർത്ഥസാരഥി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |