SignIn
Kerala Kaumudi Online
Friday, 29 March 2024 6.04 AM IST

വരിഞ്ഞുമുറുക്കി വാഹനക്കുരുക്ക്, വഴി തെളിഞ്ഞ് ബൈപാസ് ?

block

തൃശൂർ: വടക്കൻ ജില്ലകളിലേക്കും തെക്കോട്ടും ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന തൃശൂർ, ബൈപാസില്ലാത്ത ഒരേയൊരു കോർപറേഷനായി തുടരുമ്പോൾ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷകളേറെ. ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപാസും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബൈപാസ് നിർമ്മിക്കാനായി 200 കോടി മാറ്റിവെയ്ക്കാനും പ്രഖ്യാപനമുണ്ടായിരുന്നു. കൊവിഡ് വ്യാപനം കുറയുകയും വേനലവധി പടിവാതിൽക്കലെത്തുകയും ചെയ്തതോടെ ജംഗ്ഷനുകളിലും നഗരത്തോട് ചേർന്നുള്ള സംസ്ഥാനപാതകളിലും വാഹനക്കുരുക്ക് മുറുകുകയാണ്. റോഡുകളുടെ നിർമ്മാണപ്രവർത്തനം കാരണം പലയിടങ്ങളിലും അപകടം പതിവാണ്. നിർമ്മാണങ്ങൾക്ക് വേഗം പോരെന്ന പരാതിയുമുണ്ട്.

ഭൂമിശാസ്ത്രപരമായ കിടപ്പും ഗതാഗതക്കുരുക്കും മറ്റും കണക്കിലെടുത്താണ് ബൈപാസ് എത്രയും പെട്ടെന്ന് വേണമെന്ന ആവശ്യം ശക്തമാകുന്നത്. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പടിഞ്ഞാറെക്കോട്ടയിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. കിഴക്കേകോട്ടയിലടക്കം രണ്ടിടങ്ങളിൽ ഓവർബ്രിഡ്ജ് പണിയുമെന്ന് 2017ൽ ഇടതുസർക്കാരും പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒന്നുമായില്ല. മണ്ണുത്തി - അമല നഗർ ബൈപാസിന്റെ സാദ്ധ്യതാപഠനം നടത്തി ബഡ്ജറ്റുകളിൽ തുകവകയിരുത്തിയിരുന്നു. 2014 ൽ ദേശീയപാത 47 നും 17 നും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് ബൈപാസ് വിഭാവനം ചെയ്തതാണ്. അലൈൻമെന്റ് നിർദ്ദേശം വന്നതോടെ പ്രാദേശിക എതിർപ്പുയർന്നു. പിന്നീട്, മന്ത്രിതലത്തിൽ യോഗം ചേർന്ന് മണ്ണുത്തി രാമവർമ്മപുരം വഴി വിയ്യൂർ പവർഹൗസ് വരെയുള്ള ആദ്യ റീച്ചിന്റെ പണി ആരംഭിക്കാൻ തീരുമാനിച്ചു. പ്രാഥമിക നടപടികൾക്കായി തുക അനുവദിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതും നിലച്ചു. പലപ്പോഴും ഭരണം മാറുന്നതോടെ നിലവിലുള്ള പദ്ധതികൾ പാതിവഴിയിൽ അവസാനിപ്പിക്കുന്നതിനാൽ നാടിനുണ്ടാക്കുന്ന നഷ്ടം ഏറെയാണ്.

പല റോഡുകളും തകർന്ന് തന്നെ

നഗരത്തിന് ചുറ്റുവട്ടത്തെ ഇടറോഡുകൾ മാർച്ചിലെ "തിടുക്കത്തിലുള്ള പണിയിൽ" കുരുങ്ങുമ്പോൾ നടത്തറയിലേക്കും കുട്ടനെല്ലൂരിലേക്കുമുള്ള പ്രധാന റോഡുകൾ ( തൃശൂർ-വലക്കാവ്, തൃശൂർ-മാന്ദാമംഗലം ) ഒരു വശം തകർത്തിട്ടിട്ട് മാസങ്ങളായി. പലപ്പോഴും രാവിലെയും വൈകിട്ടും ഇത് കുരുക്കിന് കാരണമാകുന്നുണ്ട്. പല റോഡുകളും ടാറിംഗിനോ കുടിവെള്ള പൈപ്പിടാനോ വീതി കൂട്ടാനോ പൊളിച്ചാൽ പിന്നെ വാഹനയാത്രികരെ വലച്ച് ഏറെ നാൾ കഴിഞ്ഞാണ് പണി പൂർത്തിയാക്കുക. വിയ്യൂർ-പെരിങ്ങാവ് റോഡ് ഇത്തരത്തിൽ പൊളിച്ചിട്ടിട്ടുണ്ട്. ചിയ്യാരം ഒല്ലൂതൃക്കോവ് ക്ഷേത്രത്തിലേക്കുള്ള വഴി ഏറെ നാളുകൾക്ക് ക്ഷേത്രം ഈയടുത്താണ് ടാറിംഗ് പൂർത്തിയായത്. നഗരത്തിന് സമീപമുള്ള പല ഇട റോഡുകളും മുഴുവനായി ടാർ ചെയ്യാതെ പാച്ച് വർക്ക് ചെയ്താണ് കുഴിയടക്കുന്നത്. ഇത് ഇരുചക്രയാത്രികരുടെ നടുവൊടിക്കുകയും ചെയ്യുന്നുണ്ട്.

ശക്തൻ തമ്പുരാൻ ജംഗ്ഷനിൽ ആയിരക്കണക്കിന് കോടിയുടെ വൻവികസനപദ്ധതിയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരുങ്ങുന്നത്. കണിമംഗലം മണ്ണുത്തി, പുഴയ്ക്കൽ മണ്ണുത്തി ബൈപാസിനായുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്.

പി.ബാലചന്ദ്രൻ

എം.എൽ.എ.


ബഡ്ജറ്റിൽ സംസ്ഥാനത്ത് ആറ് ബൈപാസുകൾ ആരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം തൃശൂരിന് പ്രതീക്ഷ നൽകുന്നുണ്ട്. തൃശൂരിൽ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ സുഗമമായ ഗതാഗത സംവിധാനത്തിന് അനിവാര്യമായ തൃശൂർ ബൈപാസിന് സർക്കാർ മുൻഗണന നൽകണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ

തേറമ്പിൽ രാമകൃഷ്ണൻ
മുൻ എം.എൽ.എ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BYPASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.