SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.28 PM IST

വയൽവാണിഭം: സാംസ്കാരിക സന്ധ്യകൾ സമാപിച്ചു, വിപണനം തുടരും

local
ഒാമല്ലൂർ വയൽവാണിഭം ജില്ലാ കളകട്ർ ദിവ്യ എസ്.അയ്യർ സന്ദർശിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ സമീപം

ഓമല്ലൂർ : ഓമല്ലൂർ വയൽവാണിഭത്തിന്റെ സാംസ്‌കാരിക സന്ധ്യകൾക്ക് ഇന്നലെ സമാപനമായി. തൊഴിലുറപ്പ് പദ്ധതി ശില്പശാല, ജനകീയാസൂത്രണം അനുമോദനം, കാർഷിക സെമിനാർ, മൃഗസംരക്ഷണ സെമിനാർ, കവിയരങ്ങ്, നാടൻപാട്ട്, കോമഡിഷോ, ഗാനമേള, ഗാനമാലിക, നൃത്തസന്ധ്യകൾ, പുലികളി തുടങ്ങി ഓമല്ലൂരിനെ ഉത്സവഭരിതമാക്കിയ ദിനരാത്രങ്ങൾക്ക് സമാപനമായി. ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഇന്നലെ വയൽവാണിഭം സന്ദർശിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ വെളിനെല്ലൂർ പഞ്ചായത്തിൽ നിന്ന് എത്തിയ പ്രസിഡന്റ് അഡ്വ. എം. അൻസറിനെയും അംഗങ്ങളേയും വെളിനെല്ലൂർ ശ്രീരാമക്ഷേത്ര ഭാരവാഹികളേയും നേഴ്‌സറി ജംഗ്ഷനിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അദ്ധ്യക്ഷനായിരുന്നു. ഷാജി ജോർജ്ജ്, അഡ്വ. എം. അൻസർ, ബ്‌ളോക്ക് പഞ്ചായത്തംഗം വി.ജി ശ്രീവിദ്യ, സ്മിത സുരേഷ്, അഡ്വ. മനോജ് കുമാർ, സാലി തോമസ്, കെ.സി അജയൻ, ഉഷ റോയി, റിജു കോശി, എൻ.മിഥുൻ, കെ.എൻ.അമ്പിളി, അഭിലാഷ്, ബൈജു ഓമല്ലൂർ, സജയൻ ഓമല്ലൂർ, സുബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.