തിരുവനന്തപുരം: നികുതിയുടെ പേരിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വ്യാപാരി സൗഹൃദ നികുതി വകുപ്പ് വേണമെന്നാണ് സർക്കാരിന്റെ നിലപാട്. സ്വർണവ്യാപാര മേഖലയിൽ നികുതി കാലോചിതമായി വർദ്ധിച്ചിട്ടില്ല. ഇ - വേബിൽ നടപ്പാക്കാനാണ് ആഗ്രഹം. സ്വർണവ്യാപാരികൾ ഇത് അംഗീകരിക്കുന്നില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്വർണം കൊണ്ടുവരുമ്പോൾ ഇ-വേ ബില്ലുണ്ടെങ്കിൽ തട്ടിപ്പോ കൊള്ളയോ നടക്കാനുള്ള സാദ്ധ്യതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ജി.എസ്.ടി പൂർണമായി ഓൺലൈൻ അധിഷ്ഠിതമായതിനാൽ വ്യത്യസ്തവും നൂതനുവുമായ വെട്ടിപ്പുകൾ രൂപമെടുത്തിട്ടുണ്ട്. ഇത് കണ്ടെത്തി നടപടിയെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |