SignIn
Kerala Kaumudi Online
Friday, 29 March 2024 2.03 PM IST

കിണറുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കും

drink

തൃശൂർ: ഈ വർഷത്തെ ലോക ജലദിനാചരണത്തോടനുബന്ധിച്ച് ജലസേചന വകുപ്പ്, ഹൈഡ്രോളജി വിഭാഗം പൊതുജനങ്ങൾക്ക് സൗജന്യമായി കിണറുകളിലെ വെള്ളം ഗുണനിലവാര പരിശോധന നടത്തിക്കൊടുക്കും. 21 മുതൽ 26 വരെ തൃശൂർ ചെമ്പൂക്കാവിലെ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജലഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ സേവനം ലഭ്യമാണ്.
ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണർ വെള്ളം മാത്രമാണ് പരിശോധിക്കുക. ഒരു ദിവസം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ 75 സാമ്പിളുകൾ പരിശോധിക്കും. സാമ്പിളുകൾക്കൊപ്പം ആധാർ കാർഡ്, മേൽ വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 9446330170.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRINK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.