കല്ലമ്പലം:ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ തീപിടിത്തം പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി കല്ലമ്പലം ഫയർ ആൻഡ് സേഫ്റ്റി വിഭാഗവും ഒറ്റൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഗൃഹ സുരക്ഷാ ക്ലാസ് ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റേഷൻ ഓഫീസർ എസ്.ബി അഖിൽ വിഷയാവതരണം നടത്തി. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഗോപകുമാർ കുറുപ്പ്, സജികുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, സിവിൽ ഡിഫൻസ് വോളന്റിയേഴ്സായ വിജയ് ഗോപാൽ, ജാഗർ ജോയ്, അഭിറാം, സി.ഡി.എസ് അംഗം പ്രമീള ചന്ദ്രൻ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |