പാലാ : കോട്ടയത്ത് ലോട്ടറികച്ചവടം നടത്തുന്ന സ്ത്രീയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളശ്ശ വേലംകുളത്ത് രാഹുലിനെ (21) പാലാ എസ്.എച്ച്.ഒ.കെ പി തോംസൺ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴേകാലിനാണ് കേസിനാസ്പദമായ സംഭവം . കോട്ടയത്തു നിന്ന് ലോട്ടറിവിൽപ്പനക്കാരിയുടെ പിന്നാലെ കൂടിയ പ്രതി ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന നമ്പർ വാങ്ങിയെടുക്കുകയും ഫോൺ വിളിച്ച് കുടുംബ സാഹചര്യവും താമസസ്ഥലവും മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് അവർ കയറിയ അതേ ബസിൽ പിന്തുടർന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ അവരെ പ്രതി അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അവർ ബഹളം വച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി. പിടിവിടുവിച്ച് ഓടി റോഡിലെത്തിയ സ്ത്രീയെ അതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസിൽ അറിയിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ നമ്പർ മനസ്സിലാക്കിയ പൊലീസ് ഒളശയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |