SignIn
Kerala Kaumudi Online
Thursday, 25 April 2024 7.21 PM IST

ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ,​ ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്

epl

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ ആഴ്സനലിനെ കീഴടക്കിയതോടെ അവരും നിലവിലെ ചാമ്പ്യൻമാരും ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരുമായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഒരേ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമായി.

ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ലിവർ രണ്ട് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 54-ാം മിനിട്ടിൽ ഡിയാഗോ ജോട്ടയും അറുപത്തി രണാം മിനിട്ടിൽ റോബർട്ടോ ഫർമിനേയുമാണ് ലിറിനായി സ്കോർ ചെയ്തത്. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരേക്കാൾ ഏറെ മുന്നിലായിരുന്നു സിറ്റി. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങയതാണ് അവർക്ക് ഏറെ പ്രശ്നമായത്.

ഒപ്പത്തിനൊപ്പം

ഒന്നാം സ്ഥാനത്തുള്ള മാൻ. സിറ്റിയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ്

രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 69 പോയിന്റ്

28 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ചെൽസി മൂന്നാമതും 27 മത്സരം കളിച്ച ആഴ്സനൽ 51 പോയിന്റുമായി നാലാമതും .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.