SignIn
Kerala Kaumudi Online
Thursday, 25 April 2024 12.44 AM IST

കന്നിക്കിരീടം തേടി

isl

ഫറ്റോർദ : കന്നി ഐ.എസ്.എൽ കിരീടം തേടിയാണ് ഫറ്റോർഡയിൽ നടക്കുന്ന കലാശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും കളത്തിലിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇതിനു മുമ്പ് 2014ലും 2016ലും ഫൈനലിൽ എത്തിയെങ്കിലും രണ്ട് തവണയും കൊൽക്കത്ത ടീമിനോട് പരാജയപ്പെടുകയായിരുന്നു. മറുവശത്ത് ഹൈദരാബാദ് ആദ്യമായാണ് ഫൈനലിൽ എത്തുന്നത്. ലീഗ് ഘട്ടത്തിൽ 20 മത്സരങ്ങളിൽ നിന്ന് 38 പോയിന്റു നേടിയ ഹൈദരാബാദ് ജംഷഡ്പൂരിന് പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ നാലാമൻമാരായാണ് സെമിയിൽ എത്തിയത്.

മറക്കരുത്

ഞായറാഴ്ച രാത്രി 7.30 മുതൽ ഫറ്റോർഡയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഫൈനൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ട്.

ഒപ്പത്തിനൊപ്പം

ഈ സീസണിൽ മുഖാമുഖം വന്നപ്പോൾ ഇരുടീമും ഓരോ ജയം വീതം നേടി. ആദ്യം ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചു. എന്നാൽ രണ്ടാം തവണ ഹൈദരബാദ് 2-1ന്റെ ജയം നേടി.

മൂന്നാം ഫൈനൽ

ഇവാൻ വുകോമനോവിച്ച് എന്ന തന്ത്രശാലിയായ കോച്ചിന്റെ നേതൃത്വത്തിൽ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം ഐ.എസ്.എൽ ഫൈനലിനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ കൊച്ചിയിലേക്ക് കൊണ്ടുവരാൻ ഉറച്ചാണ് മഞ്ഞപ്പട ബൂട്ട് കെട്ടുന്നത്. സെമിയിൽ എത്തിയപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് ഫൈനലിലും എത്തിയിട്ടുണ്ട്. ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഫൈനൽ കളിക്കുന്നത്.

ആദ്യ ഫൈനൽ

2019ൽ പൂനെ സിറ്റിയ്ക്ക് പകരമാണ് ഹൈദരാബാദ് എഫ്.സി ഐ.എസ്.എല്ലിലേക്ക് വരുന്നത്. ആദ്യസീസണിൽ അവസാന സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർക്ക് തലനാരിഴയ്ക്കാണ് സെമി യോഗ്യത നഷ്ടമായത്.

മഞ്ഞ ആർക്ക്

ബ്ലാസ്റ്റേഴ്സിന്റേയും ഹൈദരാബാദിന്റേയും ഹോം ജേഴ്സി മഞ്ഞയാണ്. ഫൈനലിൽ ആരാകും മഞ്ഞ ജേഴ്സി ധരിക്കുകയെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിളിപ്പേരും ആരാധകക്കൂട്ടത്തിന്റെ പേരും മഞ്ഞപ്പടയെന്നാണെങ്കിലും ഫൈനലിൽ പ്രിയപ്പെട്ട മഞ്ഞ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സിന് കിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതിനാൽ ഹൈദരാബാദായിരിക്കും ഹോം ജേഴ്സിയിൽ കളിക്കാനിറങ്ങുകയെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ കറുപ്പിൽ നീലവരകളുള്ള എവേ ജേഴ്സിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ അണിയുക. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പട ഗാലറിയെ മഞ്ഞക്കടലാക്കുമെന്നുറപ്പാണ്.

ടിക്കറ്റ് ചൂടപ്പം പോലെ

ഫൈനലിന് ഗാലറിയിലെ മുഴുവൻ സീറ്റിലേക്കും കാണികൾക്ക് പ്രവേശനം അനുവദിച്ചതിനെത്തുടർന്ന് ചൂടപ്പം പോലെയാണ് ടിക്കറ്റ് വിറ്രുപോയത്. പലർക്കും ടിക്കറ്റ് എടുക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കേരളത്തിൽ നിരവധിപ്പേരാണ് ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.