SignIn
Kerala Kaumudi Online
Thursday, 25 April 2024 4.05 PM IST

പദ്‌മരാജന്റെ കഥയിൽ രാകേഷ് ഗോപൻ ചിത്രം

gg

പി. പദ്‌മരാജന്റെ കഥയെ ആസ്‌പദമാക്കി രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലയ്ക്കൽ നായകനായി എത്തുന്നു. മേയ് ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, സാബുമോൻ എന്നിവരാണ് മറ്റു താരങ്ങൾ. 100 ഡിഗ്രി സെൽഷ്യസിനുശേഷം രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേട്ട, കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങൾക്കു രചന നിർവഹിച്ച അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലേക്ക് 19നും 22നും മദ്ധ്യേ പ്രായമുള്ള പുതുമുഖ നായികയെ തേടുകയാണ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം ആന്റണി ജോ. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ. സംഗീതം ബിജിബാൽ.സി.ഇ.ടി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAKESH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.