SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.15 PM IST

വിവാഹമോചനത്തിന് ശേഷം ഐശ്വര്യയുടെ മ്യൂസിക് വീഡിയോ പങ്കുവച്ച് ധനുഷ്, പ്രതികരണവുമായി ഐശ്വര്യയും

dhanush-aiswarya

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച വാ‌ർത്തകളിലൊന്നായിരുന്നു ധനുഷ് - ഐശ്വര്യ ദമ്പതികളുടെ വിവാഹമോചനം. വിവാഹമോചനത്തിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുമെന്ന് ഇവരുമായി അടുത്ത സുഹൃത്തുക്കൾ അറിയിച്ചിരുന്നെങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ കഴി‌ഞ്ഞ ദിവസം ഐശ്വര്യയുടെ പുതിയ സംഗീത വീഡ‌ിയോ ട്വിറ്ററിൽ പങ്കുവച്ച ധനുഷ്, പ്രിയ സുഹൃത്തേ എന്ന് ഐശ്വര്യയെ സംബോധന ചെയ്തത് എല്ലാവരും വളരെ അത്ഭുതത്തോടെയാണ് കണ്ടത്.

പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ധനുഷിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി നന്ദി ധനുഷ്, ആശംസകൾ എന്ന് ഐശ്വര്യ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹബന്ധം വേർപിരിയുകയാണെന്ന് അറിയിക്കുന്നത്. 18 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹബന്ധം വേർപിരിയാൻ തീരുമാനമെടുത്തത്. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. ധനുഷ് ഹിന്ദി സിനിമയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHANUSH, AISWARYA, DIVORCE, MUSIC VIDEO, TAMIL, MOVIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.